14 ഫെബ്രുവരി 2014
27 ഒക്ടോബർ 2013
01 ജൂൺ 2013
വിടരാൻ കൊതിക്കും കുസുമം
വിടരാൻ കൊതിക്കും കുസുമം
വിടർന്നാലോ മധു മണം
കൊഴിയും മുമ്പൊരുക്കേണം
കൊതി തീരേ കുരുവി കണ്മണിക്ക്
പൂമ്പൊടിയാൽ പുണർന്ന നിമിഷം ..... വിടരാൻ കൊതിക്കും കുസുമം
കാറ്റാലടർന്നൊരിതൾ
തളിരിലയോടുണർത്തി പരിഭവം
ഇല്ലില്ല ഞാനിനി നിന്നിൽ
മറന്നേക്കൂ ഇതെൻ വിധിയല്ലോ
കാറ്റാലടർന്നൊരിതൾ .... ..... വിടരാൻ കൊതിക്കും കുസുമം
ചൊല്ലി കുരുന്നിലയവൾ
ഇതു നോക്കൂ കുസുമവദനം
ഇല്ലില്ല നീയില്ലാതിവൾ
പിറന്നാലോ പ്രകൃതി വിധിയാലെ
ചൊല്ലി കുരുന്നിലയവൾ .... ..... വിടരാൻ കൊതിക്കും കുസുമം
വിടർന്നാലോ മധു മണം
കൊഴിയും മുമ്പൊരുക്കേണം
കൊതി തീരേ കുരുവി കണ്മണിക്ക്
പൂമ്പൊടിയാൽ പുണർന്ന നിമിഷം ..... വിടരാൻ കൊതിക്കും കുസുമം
കാറ്റാലടർന്നൊരിതൾ
തളിരിലയോടുണർത്തി പരിഭവം
ഇല്ലില്ല ഞാനിനി നിന്നിൽ
മറന്നേക്കൂ ഇതെൻ വിധിയല്ലോ
കാറ്റാലടർന്നൊരിതൾ .... ..... വിടരാൻ കൊതിക്കും കുസുമം
ഇതു നോക്കൂ കുസുമവദനം
ഇല്ലില്ല നീയില്ലാതിവൾ
പിറന്നാലോ പ്രകൃതി വിധിയാലെ
ചൊല്ലി കുരുന്നിലയവൾ .... ..... വിടരാൻ കൊതിക്കും കുസുമം
25 മേയ് 2013
കണ്മഷി എഴുതും
കണ്മഷി എഴുതും നിൻ മുഖ-
കാന്തിയിൽ വിരിയും പുഞ്ചിരി
കണ്ടു ഞാൻ കാതരേ നിൻ
കാണാ ഭാവങ്ങൾ
കണ്മഷി എഴുതിയൊരെൻ മുഖ-
കാന്തിയിൽ വിരിഞ്ഞ പുഞ്ചിരി
കണ്ടു നീ കാതിലെന്തേ
കിന്നാരം ചൊല്ലി [ കണ്മഷി എഴുതും...
നഖം കടിച്ചതിനാണത്താൽ നീ നിന്ന നേരം
മുഖം കുനിച്ചിട്ടടവാലാരേ നോക്കി നിന്നൂ നീ
കണ്ടു മുട്ടിയ നേരം
കണി കണ്ടു നിറഞ്ഞ പോലെ
കണ്ടു ഞാൻ കാതരേ നിൻ
കാണാ ഭാവങ്ങൾ
മകം പിറന്നൊരു മങ്കയായ് നീ മനം നിറചെന്നാൽ
നിലാവിലോട കുഴൽ വിളിക്കാൻ കിനാവിലൊരു മാരൻ
തേടിയോടിയ രാഗം
ശ്രുതിശ്രവ്യമായതു പോലെ
കണ്ടു ഞാൻ കാതരേ നിൻ
കാണാ ഭാവങ്ങൾ [ കണ്മഷി എഴുതും...
കാന്തിയിൽ വിരിയും പുഞ്ചിരി
കണ്ടു ഞാൻ കാതരേ നിൻ
കാണാ ഭാവങ്ങൾ
കണ്മഷി എഴുതിയൊരെൻ മുഖ-
കാന്തിയിൽ വിരിഞ്ഞ പുഞ്ചിരി
കണ്ടു നീ കാതിലെന്തേ
കിന്നാരം ചൊല്ലി [ കണ്മഷി എഴുതും...
നഖം കടിച്ചതിനാണത്താൽ നീ നിന്ന നേരം
മുഖം കുനിച്ചിട്ടടവാലാരേ നോക്കി നിന്നൂ നീ
കണ്ടു മുട്ടിയ നേരം
കണി കണ്ടു നിറഞ്ഞ പോലെ
കണ്ടു ഞാൻ കാതരേ നിൻ
കാണാ ഭാവങ്ങൾ
മകം പിറന്നൊരു മങ്കയായ് നീ മനം നിറചെന്നാൽ
നിലാവിലോട കുഴൽ വിളിക്കാൻ കിനാവിലൊരു മാരൻ
തേടിയോടിയ രാഗം
ശ്രുതിശ്രവ്യമായതു പോലെ
കണ്ടു ഞാൻ കാതരേ നിൻ
കാണാ ഭാവങ്ങൾ [ കണ്മഷി എഴുതും...
06 ഡിസംബർ 2012
മനസ്സില്‍ സിക്കിം
മനസ്സില്‍ സിക്കിം
മധു പകരുന്നു
കാഞ്ജന്‍ജംഗതന്‍
കരവലയത്തില്‍
വിരിയും മലരുകള്‍
ലാമ തന്‍ ചിരിയില്‍
ഗുരു റിമ്പോച്ചേ തന്‍
സ്മൃതിയില്‍ ഗാംഗ് ടോക്
തീസ്ടയിലോഴുകും
പുളകമീ വഴികള്‍
മനസ്സില്‍ സിക്കിം
മധു പകരുന്നു
മധു പകരുന്നു
കാഞ്ജന്‍ജംഗതന്‍
കരവലയത്തില്‍
വിരിയും മലരുകള്‍
ലാമ തന്‍ ചിരിയില്‍
ഗുരു റിമ്പോച്ചേ തന്‍
സ്മൃതിയില്‍ ഗാംഗ് ടോക്
തീസ്ടയിലോഴുകും
പുളകമീ വഴികള്‍
മനസ്സില്‍ സിക്കിം
മധു പകരുന്നു
30 നവംബർ 2012
ചോലക്കുയിലിന്‍ കൂടെ പാടാന്‍
രചന, സംഗീതം : ഇന്ദു ശേഖര്‍ എം.എസ്.
പോരുന്നോ കുരുവീ നീ
കുളിര്‍ ചൊരിയാമോ കുരുവീ നീ
കാടും കൂടും തേടാതെ ഈ
ഈറത്തണ്ടിലിരുന്നൊന്നാ
മൂളിപ്പാട്ടാലീണം പകരമോ
[ ചോലക്കുയിലിന്‍ കൂടെ പാടാന്‍
കാട്ടുപൂവിന്‍ കാതിലെന്തേ
കാതരേ നീ ചൊല്ലീ
പാട്ടു പാടും കുയിലിതെന്തേ
മാറ്റിയിന്നാ രാഗം
കണ്ണിനെന്നും കണ്‍ മണിയായ്
മുന്നിലെന്നും വന്നണയാന്‍
കണ്ടു വച്ച നാള്‍ മുതല്‍ക്കേ
കൊണ്ടു തിരുവോണം
[ ചോലക്കുയിലിന്‍ കൂടെ പാടാന്‍
നാട്ടുമാവിന്‍ ചില്ലയില്‍ നീ
വന്നിരുന്നൊരു നേരം
കാറ്റു പോലും മാറിനിന്നാ
ദേവരാഗം കേട്ടു
കാവു പൂത്ത നറുമണമായ്
ചാരെ വന്നു നിറയുമ്പോള്‍
കാമുകന്റെ കണ്ണിലുണ്ടാ
കാമ ഭാവങ്ങള്‍
[ ചോലക്കുയിലിന്‍ കൂടെ പാടാന്‍
നവവര്‍ഷത്തെ വരവേല്‍ക്കാനായ്
രചന, സംഗീതം : ഇന്ദു ശേഖര്‍ എം.എസ്.
നവവര്‍ഷത്തെ വരവേല്‍ക്കാനായ്
നാമിന്നെത്തുമ്പോള്‍ സലില്‍
ചൗധരി ഫൗണ്ടേഷന്‍ കേരള
കാതില്‍ തേന്‍ മഴയായ്
കണ്ണും മെയ്യും മറന്നൊന്നായാടിപ്പാടുമ്പോള്‍
ഈ പുതുവര്‍ഷത്തിന്‍ പുതുമകള്‍ നമ്മില്‍
പൂത്തിരി കത്തിക്കും
നുരയും തളികകളില്ലാതിങ്ങനെ
തിരയും ഹര്‍ഷോന്മാദത്തോടെ
താളം കൊട്ടി പാടിക്കേറും നാമിന്നീ രാത്രി
[ നവവര്‍ഷത്തെ....
കൊല്ലത്തിന്നഭിമാനമായി
സംഗീതത്തിന്‍ ലഹരിയുമായ്
ഇല്ലം വേണ്ടെന്നു വച്ചും കൊണ്ടിങ്ങു
വന്നെത്തി സോപാനത്തിന്‍ മുന്നില്‍
[ നവവര്‍ഷത്തെ....
പാടിപ്പതിഞ്ഞ പാട്ടില്‍ തുടങ്ങി
ആടിതകര്‍ത്തു മുന്നേറുമ്പോള്‍
കണ്ണില്‍ പതിഞ്ഞ പൊന്നിന്‍ കിനാക്ക-
ളെല്ലാം പുതുവത്സരാശംസയായ്
[നവവര്‍ഷത്തെ....
ഹാപ്പി ന്യൂ ഇയര്‍ ഹാപ്പി ന്യൂ ഇയര്‍ ഹാപ്പി ന്യൂ ഇയര്‍
ഹാപ്പി ഹാപ്പി ന്യൂ ഇയര്‍ ഹാപ്പി ന്യൂ ഇയര്‍ ടൂ തൌസണ്ട് തിര്‍ടീന്‍
ഹാപ്പി ന്യൂ ഇയര്‍ ഹാപ്പി ന്യൂ ഇയര്‍ ഹാപ്പി ന്യൂ ഇയര്‍
ഹാപ്പി ഹാപ്പി ന്യൂ ഇയര്‍ ഹാപ്പി ന്യൂ ഇയര്‍ ടൂ തൌസണ്ട് തിര്‍ടീന്‍
ഹാപ്പി ന്യൂ ഇയര്‍
ഹാപ്പി ന്യൂ ഇയര്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)
-
ജൂം ല യെപ്പറ്റി കേട്ടിട്ടുണ്ടോ ? സുന്ദരിയാണവള് ഉടുത്തോരുങ്ങുമ്പോള് ! ലോകം മുഴുവന് ഇവള്ക്ക് ആരാധകരുണ്ട് ... ഇവളെ കൂടുതല് സുന്ദരിയും ബുദ...
-
"നിലാവില് യമുനയുടെ കരയില് നക്ഷത്രമെണ്ണിക്കിടന്നവനു ഒരു വെളിപാടുണ്ടാകുന്നു... " ദല്ഹിയിലെ മയൂര് വിഹാറിലെ ഫ്ലാറ്റിലിരുന്നു ലാലേട...
-
രചന: ഇന്ദുശേഖര് എം. എസ് . സലില്‍ ദാ തന്നുടെ സംഗീതത്തിന്നൂര്ജ്ജം നുകര്ന്നൊരു ദേശം മലയാളം വംഗ നാട്ടില് നിന്ന് വന്നിവിടെ തങ്ക ...