Posts

Showing posts from November, 2008

ജൂംല എന്ന സുന്ദരി

ജൂംലയെപ്പറ്റി കേട്ടിട്ടുണ്ടോ ? സുന്ദരിയാണവള്‍ ഉടുത്തോരുങ്ങുമ്പോള്‍ ! ലോകം മുഴുവന്‍ ഇവള്‍ക്ക് ആരാധകരുണ്ട് ... ഇവളെ കൂടുതല്‍ സുന്ദരിയും ബുദ്ധിമതിയും ആക്കാന്‍ ഭുലോകത്ത് പലയിടത്തായി ആള്‍ക്കാര്‍ സന്തോഷത്തോടെ പണിയെടുക്കുന്നു.. ആരാണിവള്‍? ഇനി തെളിച്ചു പറയാം... ജൂംല ഒരു സൌജന്യ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കുലത്തില്‍ പിറന്ന കണ്ടന്റ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയര്‍ ആണ്. അതായത് ഒരു ഓപ്പണ്‍ സോഴ്സ്‌ ഉല്പന്നം. ജൂംല 1.5 ആണ് ലേറ്റസ്റ്റ് വെര്‍ഷന്‍. നിങ്ങളുടെ സ്വകാര്യ വെബ് സൈറ്റ് ഏതാനും മണിക്കൂര്‍ കൊണ്ടു ഉണ്ടാക്കി സുഹൃത്തുക്കളെ ഞെട്ടിക്കാം ! അതും ഏറ്റവും പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി തന്നെ. എന്താ ജൂംലയോട് ഒരു ആരാധനയൊക്കെ തോന്നുന്നുണ്ടോ.

എന്താണീ കണ്ടന്റ് മാനേജ്മെന്റ് സോഫ്റ്റ്വെയര്‍? വെബ് സൈറ്റുകള്‍ നിര്‍മ്മിക്കുവാനും അതിന്റെ ഉള്ളടക്കം അതാത് സമയങ്ങളില്‍ തിരുത്തി വയ്ക്കുവാനും അല്ലെങ്കില്‍ അപ്‌ഡേറ്റ് ചെയ്യുവാനും സഹായിക്കുന്ന സോഫ്റ്റ്വെയറുകളെയാണ് CMS അഥവാ Content Management System എന്ന് വിശേഷിപ്പിക്കുന്നത്. കണ്ടന്റിനേയും ഡിസൈനിനേയും വേറെ വേറെ കാണുന്നതിനാല്‍ ഒന്നിന് കോട്ടം തട്ടാതെ മറ്റേതു കൈകാര്യം ചെയ്യു…