Posts

Showing posts from November, 2007

എന്റമ്മേ കള്ളന്‍ !!

"നിലാവില്‍ യമുനയുടെ കരയില്‍ നക്ഷത്രമെണ്ണിക്കിടന്നവനു ഒരു വെളിപാടുണ്ടാകുന്നു... "

ദല്‍ഹിയിലെ മയൂര്‍ വിഹാറിലെ ഫ്ലാറ്റിലിരുന്നു ലാലേട്ടന്റെ ആറാം തമ്പുരാന്‍ കാണുകയാണ്.
നവംബറിന്റെ അവസാന ദിവസങ്ങള്‍... തണുപ്പ് തകര്‍ക്കുന്നു.

ലോഥി റോഡിലെ ഓഫീസിലെ പണി കഴിഞ്ഞ് ഒരു മണിക്കൂര്‍ ബസ് യാത്ര ചെയ്തു്‌ ഇങ്ങെത്തും പോഴേക്കും ക്ഷീണം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. തോമസിന്റെ ന്യൂ കേരളാ റെസ്റ്റോറന്റില്‍ നിന്നും കഴിച്ച ഊണും ചിക്കന്‍ കറിയും ദഹിക്കുവാന്‍ സമയമെടുക്കും! അതുകൊണ്ട് ടിവിയുടെ മുന്നിലേക്ക് ശരീരത്തെ ഇന്‍സ്റ്റാള്‍ ചെയ്തിട്ട്, നാട്ടിലേക്ക് ട്രാന്‍സ്ഫര്‍ ഒപ്പിക്കന്നതെങ്ങനെയെന്ന ചിന്തയില്‍ എന്നത്തേയും പോലെ മനസ്സിനെ മേയാന്‍ വിട്ടു.

ഈ തോമസിന്റെ ക്യാരക്ടര്‍ എനിക്ക് വളരെ ഇഷ്ടമാണ് കേട്ടോ ! 'സാറേ... നല്ല പോത്തിറച്ചി ഉണ്ട് എടുക്കട്ടെ ?' എന്ന ചോദ്യത്തില്‍ വെറും ബിസിനസ്സ് തന്ത്രം മാത്രമാണെന്നു കരുതിയെങ്കില്‍ തെറ്റി, കാരണം ചിലപ്പോള്‍ ഒരു ഫിഷ് ഫ്രൈ കൊണ്ടു വാ എന്ന നിര്‍ദ്ദേശത്തിന് പ്രതികരണം, വളരെ അടുത്തു വന്നു സ്വകര്യമായി 'വേണ്ട സാധനം അത്ര ശരിയല്ല...' എന്നായിരിക്കും ! ഇതേ സാധനം അടുത്ത ടേബിളില്‍…