Posts

Showing posts from 2014

ഉണരുമീ ഗാനം

Image
-ഇന്ദുശേഖര്‍ എം. എസ്സ് .,
Tel: 9847916613
indusekhar@gmail.com

ബാല്യത്തിൽ എന്റെ മനസ്സിൽ കുടിയേറിയ ഒരുപാട് പാട്ടുകൾ ഉണ്ട് . പൊന്നുഷസ്സിൻ ഉപവനങ്ങൾ പൂവിടും..., മാടപ്രാവേ വാ..., കുറുമൊഴി മുല്ലപ്പൂവേ..., ഓണപ്പൂവേ..പൂവേ..., ആയില്യം പാടത്തെ പെണ്ണേ മുതലായവ... വർഷങ്ങൾക്കു ശേഷമാണ് തിരിച്ചറിയുന്നത്‌ ആ ഗാനങ്ങളെല്ലാം ഒരുക്കിയത് ബംഗാളിയായ സംഗീത സംവിധായകൻ ശ്രീ. സലിൽ ചൌധരി ആണെന്ന് . ഇദ്ദേഹത്തിന്റെ സൃഷ്ടികൾ ശ്രവിക്കുമ്പോൾ ഇപ്പോഴും അത്ഭുതവും ആവേശവും ഉണ്ടാകാറുണ്ട്. ഒരു വാട്ടർ മാർക്കു പോലെ തന്റെ കയ്യൊപ്പ് എല്ലാ ഗാനങ്ങളിലും സന്നിവേശിപ്പിക്കുവാൻ അറിഞ്ഞോ അറിയാതെയോ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഗാനങ്ങളുടെ സൃഷ്ടി ഒരു കൌതുകമായ് മനസ്സിൽ അന്നേ തോന്നിയിരുന്നു. ഒരു ഭക്തിഗാനം സ്വന്തമായി രചിച്ചു സംഗീതം ചെയ്യുവാനും മലയാളത്തിന്ടെ പ്രിയ ഗായകരിലൊരാളായ ശ്രീ. ജി. വേണുഗോപാലിനെക്കൊണ്ട് അത് പാടിപ്പിക്കുവാനും ഈശ്വരാനുഗ്രഹത്താൽ എനിക്ക് സാധിച്ചതിന്റെ അനുഭവങ്ങള്‍ ഇവിടെ പങ്കു വയ്ക്കുകയാണ്.

ഒരിക്കൽ ആകാശവാണിയിൽ സംഘഗാന മത്സരത്തിൽ ഒരു അംഗമായി പങ്കെടുക്കുവാനുള്ള തയ്യാറെടുപ്പിലാണ് ആദ്യമായി ഒരു പാട്ട് വാദ്യ സമ്മേളനത്തോട് കൂടി ഒരുക്കിയെടുക…

Mazhayil Kuthirnnuvo... A preview of my 2nd Song Project