ചോലക്കുയിലിന്‍ കൂടെ പാടാന്‍

രചന, സംഗീതം : ഇന്ദു ശേഖര്‍ എം.എസ്. 

ചോലക്കുയിലിന്‍ കൂടെ പാടാന്‍
പോരുന്നോ കുരുവീ നീ
കുളിര്‍ ചൊരിയാമോ കുരുവീ നീ
കാടും  കൂടും  തേടാതെ ഈ
ഈറത്തണ്ടിലിരുന്നൊന്നാ
മൂളിപ്പാട്ടാലീണം പകരമോ
[ ചോലക്കുയിലിന്‍ കൂടെ പാടാന്‍

കാട്ടുപൂവിന്‍ കാതിലെന്തേ
കാതരേ നീ ചൊല്ലീ
പാട്ടു പാടും കുയിലിതെന്തേ
മാറ്റിയിന്നാ രാഗം
കണ്ണിനെന്നും കണ്‍ മണിയായ്‌
മുന്നിലെന്നും വന്നണയാന്‍
കണ്ടു വച്ച നാള്‍ മുതല്‍ക്കേ
കൊണ്ടു തിരുവോണം
[ ചോലക്കുയിലിന്‍ കൂടെ പാടാന്‍

നാട്ടുമാവിന്‍ ചില്ലയില്‍ നീ
വന്നിരുന്നൊരു നേരം
കാറ്റു പോലും മാറിനിന്നാ
ദേവരാഗം കേട്ടു
കാവു പൂത്ത നറുമണമായ്
ചാരെ വന്നു നിറയുമ്പോള്‍
കാമുകന്റെ കണ്ണിലുണ്ടാ
കാമ ഭാവങ്ങള്‍
[ ചോലക്കുയിലിന്‍ കൂടെ പാടാന്‍

Comments