01 ജൂൺ 2013

വിടരാൻ കൊതിക്കും കുസുമം

വിടരാൻ കൊതിക്കും കുസുമം
വിടർന്നാലോ മധു മണം
കൊഴിയും മുമ്പൊരുക്കേണം
കൊതി തീരേ കുരുവി കണ്മണിക്ക്
പൂമ്പൊടിയാൽ പുണർന്ന നിമിഷം                     ..... വിടരാൻ കൊതിക്കും കുസുമം

   കാറ്റാലടർന്നൊരിതൾ
   തളിരിലയോടുണർത്തി പരിഭവം
   ഇല്ലില്ല ഞാനിനി നിന്നിൽ
   മറന്നേക്കൂ ഇതെൻ വിധിയല്ലോ
   കാറ്റാലടർന്നൊരിതൾ ....                                 ..... വിടരാൻ കൊതിക്കും കുസുമം

ചൊല്ലി കുരുന്നിലയവൾ
ഇതു നോക്കൂ കുസുമവദനം
ഇല്ലില്ല നീയില്ലാതിവൾ
പിറന്നാലോ പ്രകൃതി വിധിയാലെ
ചൊല്ലി കുരുന്നിലയവൾ  ....                             ..... വിടരാൻ കൊതിക്കും കുസുമം


25 മേയ് 2013

കണ്മഷി എഴുതും

കണ്മഷി എഴുതും നിൻ മുഖ-
കാന്തിയിൽ വിരിയും പുഞ്ചിരി
കണ്ടു ഞാൻ കാതരേ നിൻ
കാണാ ഭാവങ്ങൾ

   കണ്മഷി എഴുതിയൊരെൻ മുഖ-
   കാന്തിയിൽ വിരിഞ്ഞ പുഞ്ചിരി
   കണ്ടു നീ കാതിലെന്തേ
   കിന്നാരം ചൊല്ലി                                    [ കണ്മഷി എഴുതും...

നഖം കടിച്ചതിനാണത്താൽ നീ നിന്ന നേരം
മുഖം കുനിച്ചിട്ടടവാലാരേ  നോക്കി നിന്നൂ നീ
കണ്ടു മുട്ടിയ നേരം
കണി കണ്ടു നിറഞ്ഞ പോലെ
കണ്ടു ഞാൻ കാതരേ നിൻ
കാണാ ഭാവങ്ങൾ

   മകം പിറന്നൊരു മങ്കയായ് നീ മനം നിറചെന്നാൽ
   നിലാവിലോട കുഴൽ വിളിക്കാൻ കിനാവിലൊരു മാരൻ
   തേടിയോടിയ രാഗം
   ശ്രുതിശ്രവ്യമായതു പോലെ
   കണ്ടു ഞാൻ കാതരേ നിൻ
   കാണാ ഭാവങ്ങൾ                                     [ കണ്മഷി എഴുതും...