മഴ മാറി... മഴ മേഘം മാറി - ഓണപ്പാട്ടുകള്‍ 3രചന, സംഗീതം - ഇന്ദുശേഖര്‍ എം. എസ്.

ഈ ഗാനം മധ്യമാവതി രാഗത്തില്‍ ഞാന്‍ കമ്പോസ് ചെയ്ത ഒരു ഈണം അനുസരിച്ച് എഴുതിയിട്ടുള്ളതാണ് 
മഴ മാറി... മഴ മേഘം മാറി 
തുമ്പ പൂക്കള്‍ തൊടിയില്‍ വിടര്‍ന്നു നിന്നു 
കുളിര്‍ മാരുതനിതുവഴി കടന്നു വന്നു 
സന്ധ്യ കുളിച്ചൊരുങ്ങി 
തിരുവോണം മനസ്സില്‍ തുയിലുണര്‍ന്നു 

പൂത്തുമ്പി പറക്കുമ്പോള്‍ 
പൂമണം പൊഴിയുന്നു 
കാറ്റിലുമലിയുന്നുണ്ടാ ഗന്ധം 
നിന്‍ കരം ഗ്രഹിക്കുമ്പോള്‍ 
എന്‍ ഉള്ളം തളിര്‍ക്കുന്നു 
വന്നിടും മനങ്ങളില്‍ പൊന്നോണം 

ശ്രാവണം പിറക്കുമ്പോള്‍ 
ശശികല നിറയുമ്പോള്‍ 
ശ്രുതിസുഖമൊരു വരി പാടൂ നീ 
വരുകില്ലതില്ലാതിനി 
അരികില്‍ നീ നിന്നെന്നാലും 
എനിക്കറിവുള്ളൊരു പൊന്നോണം 
Comments