രചന, സംഗീതം : ഇന്ദുശേഖര്‍ എം. എസ് .
ഓണത്തപ്പനെ വരവേല്‍ക്കാനായ് പൂക്കളമെഴുതുമ്പോള്‍
നിന്നുടെ മൌനവിരാജിത മിഴികളിലെന്‍ വിരല്‍
വണ്ടായ് മാറുന്നു ...
പൂവേ പൊലി...പൊലി പൊലി പൂവേ
പൂവേ പൊലി...പൊലി ....പൂവേ
പൂവേ പൊലി...പൊലി പൊലി പൂവേ
പൂവേ പൊലി...പൂ....വേ
ഓലക്കുടയും ചൂടിക്കൊണ്ടാ രാജാവിന്നെഴുന്നള്ളുമ്പോള്‍
ഓലക്കുരുവീ പാടില്ലേ നീ കൂടെ..
തുമ്പപ്പൂവിന്‍ ചോറുണ്ടേ
മുക്കൂറ്റിതൊടുകറിയുണ്ടേ
ഇല വെട്ടാനായ് പോരുന്നോ കൂടെ
നന്ത്യാര്‍വട്ട പൂവിന്‍ ചാരെ വാടാമല്ലീ നീയും വന്നാല്‍
ആഹാ വര്‍ണ്ണ കൂട്ടായില്ലേ ചൊല്ലൂ ...
കൊന്നപ്പൂവിന്‍ കുറവുണ്ടേ
ഒന്നിച്ചുണ്ടാല്‍ നിറവുണ്ടേ
മാബലിയെന്നാല്‍ കേരളമൊന്നാണേ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ