ബാലഭാവമായ് മേവും തുമ്പറ
ദേവിതന്‍ സന്നിധിയില്‍
ദേവിതന്‍ സന്നിധിയില്‍
ശിക്ഷ നല്‍കുമെന്‍ ദേവി നീയെന്നും
അക്ഷമയ്ക്കുള്ള വിഘ്നം
രക്ഷ നേടുവാന്‍ ഭക്ത ലക്ഷങ്ങള്‍
ആഗമിക്കുന്നു മുന്നില്‍
(ബാലഭാവമായ് ....
പാല പൂത്തതോ വെണ്ണിലാവിതോ
പാതിരാവിന്നു കൂട്ട്
പാനമില്ലാതെ നിന്നിടാം മെല്ലെ
പ്രാണനില്‍ നീ നിറഞ്ഞാല്‍
ദേവീ ദേവീ തുമ്പറ ദേവീ
ചൊരിയൂ എന്നില്‍ നന്മകള്‍ എന്നും
(ബാലഭാവമായ് ....
പാതയില്‍ പനയുമായി നിന്നു നീ
പഥികരെ തൊട്ടുണര്‍ത്തി
പാകമായോരാ മാനസങ്ങളും
പാടി വാഴ്ത്തുന്നു നിന്നെ
ദേവീ ദേവീ തുമ്പറ ദേവീ
കരിയും എന്നില്‍ തിന്മകള്‍ നീയാല്‍
(ബാലഭാവമായ് ....
Buy this song here...
http://www.amazon.com/Thumpara-Devi-Devotional-Introduction-Track/dp/B00D48K1K4/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ