രചന, സംഗീതം - ഇന്ദുശേഖര്‍ എം. എസ്.
താരകങ്ങള്‍ കണ്ണ് ചിമ്മും
ശ്രാവണ സന്ധ്യയില്‍
കാത്തിരുന്നതാരയോ നീ
തരളിത ചന്ദ്രികേ
നാലകത്ത് നാലും കൂട്ടി
മുറുക്കുന്ന മുറ ചെറുക്കന്‍
വന്നിടുമോ നിനക്ക് കയ്യില്‍
പുടവ തന്നിടുവാന്‍ [താരകങ്ങള്‍
ഓണമായ് പൊന്നോണമായ്
കളിയാടാന്‍ വായോ
പാകമായ് നടമാടുവാന്‍
കുളിര്‍ കാറ്റേ വരൂ നീ...
പൂവേ പൊലി പാടുവാന്‍
പൂമുഖത്ത് നിരന്നിടാം
അണയുന്നു പൊന്നോണം
നിനക്ക് പുടവയുമായ് [താരകങ്ങള്‍
ഓമലാളിന്‍ പൂങ്കിനാവില്‍
കളിയോടം തുഴഞ്ഞു
പാതിരാ മഴ നനഞ്ഞ നിന്‍
തനു കണ്ണിന്‍ പൊന്‍കണി
പൂവേ പൊലി പാടുവാന്‍
പൂമുഖത്ത് നിരന്നിടാം
അരികിലെത്തി പൊന്നോണം
നിനക്ക് പുടവയുമായ് [താരകങ്ങള്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ